ആസാദി ക അമൃത് മഹോത്സവം: പ്രധാനമന്ത്രി ആലപ്പുഴ ജില്ലയിലെ ഗുണഭോക്താക്കളുമായി സംവദിക്കും

Update: 2022-05-27 07:17 GMT

ആലപ്പുഴ: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി ഓണ്‍ലൈനില്‍ സംവദിക്കുന്നു.

മെയ് 31ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളിലാണ് ചടങ്ങ്. പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, പോഷന്‍ അഭിയാന്‍, പ്രധാനമന്ത്രി മാതൃ വന്ദന്‍ യോജന, സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, പ്രധാനമന്ത്രി സ്വാനിധി സ്‌കീം, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത്, പ്രധാനമന്ത്രി മുദ്രാ യോജന എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളെയാണ് പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.



Tags: