ആയുര്‍വേദം: കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

ആയൂര്‍വേദത്തിന്റെ സത്തയും മൂല്യവും നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍

Update: 2020-03-19 14:10 GMT

ന്യൂഡല്‍ഹി: തിരുവനന്തപുരം മേഖലാ ആയൂര്‍വേദ ഗവേഷണ കേന്ദ്രത്തെ ദേശീയ പ്രാധാന്യമുളള സ്ഥാപനമായി പ്രഖ്യാപിക്കണമെന്നും കേരളത്തില്‍ ദേശീയ ഔഷധ സസ്യ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ലോകസഭയില്‍ ആവശ്യപ്പെട്ടു. ആയൂര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയൂര്‍വേദ വൈദ്യശാസ്ത്ര രംഗത്ത് ആഗോളതലത്തില്‍ നിസ്തൂലമായ സംഭാവന നല്‍കിയ സംസ്ഥാനമാണ് കേരളം. ആയൂര്‍വേദത്തിന്റെ സത്തയും മൂല്യവും നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. കേരളത്തിന്റെ കാലാവസ്ഥയും ആയൂര്‍വേദ വൈദ്യശാസ്ത്രത്തിന് അനുകൂലമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്‍കി ആയൂര്‍വേദ ചികിത്സാ സമ്പ്രദായം പ്രോത്സാഹിപ്പിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ദേശീയ ഔഷധസസ്യ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കൊല്ലം ജില്ലയില്‍ നല്‍കാന്‍ തയ്യാറാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. 

Tags: