പത്തു വര്‍ഷമായി ബിജെപി കുത്തകയാക്കി വച്ചിരുന്ന അവിണിശ്ശേരി പഞ്ചായത്ത് യുഡിഎഫിന്

Update: 2025-12-27 07:48 GMT

കൊച്ചി: കേരളത്തിലെ തദ്ദേശ ഭരണരംഗത്തെ അധ്യക്ഷ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.പത്തു വര്‍ഷമായി ബിജെപി കുത്തകയാക്കി വച്ചിരുന്ന അവിണിശ്ശേരി പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. അവിണിശ്ശേരി പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പുതിയ പ്രസിഡന്റ്.

അവിണിശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സിപിഎം ആരോപിച്ചിരുന്നു.

Tags: