ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധന: അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരം

Update: 2022-01-20 03:48 GMT

തിരുവനന്തപുരം; സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തര്‍ക്കങ്ങളും രേഖാമൂലം അറിയിക്കാന്‍ അവസരം. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ട്രാന്‍സ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം695014 എന്ന വിലാസത്തില്‍ 25നകം തപാലില്‍ അറിയിക്കണം.

നിരക്ക് വര്‍ധന സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രന്‍ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടിയത്.

ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഈ മേഖയില്‍ ശക്തമാണ്.

Tags: