ലബ്‌നാനിലെ തങ്ങളുടെ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ആസ്ട്രേലിയ

Update: 2026-03-13 08:05 GMT

ലബ്‌നാന്‍: ലബ്‌നാനിലെ തങ്ങളുടെ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ആസ്ട്രേലിയ. മേഖലയിലെ സുരക്ഷാ സ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ പറയുന്നു. അത്യാവശ്യമുള്ളവര്‍ മാത്രം അവിടെ തുടര്‍ന്നാല്‍ മതിയെന്നും അല്ലാത്തവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി ചില നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുന്നതായി ആസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ആവശ്യാനുസരണം ആസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് സഹായം നല്‍കുന്നതിനായി ചില ഉദ്യോഗസ്ഥര്‍ ലബ്‌നാനില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: