അതുല്യയുടെ ആത്മഹത്യ; ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടിസ്

Update: 2025-07-30 11:17 GMT

കൊല്ലം: കൊല്ലത്തെ അതുല്യയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സതീഷിനായി പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്.

അതേസമയം, അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. പുലര്‍ച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചു. മൃതദേഹം അല്‍പ്പസമയത്തിനകം വീട്ടുവളപ്പില്‍ സംസ്‌കാരിക്കും. ഈമാസം 19ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവി സതീഷിന്റെ ക്രൂര പൂഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അതുല്യയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.



Tags: