കൂട്ടായിയില്‍ യുവാവിനെ തട്ടികൊണ്ട് പോവാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

തന്റെ വീടിനടുത്തുള്ള പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം വാഹനത്തിലേക്ക് വലിച്ച് കയറ്റി അതിവേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.

Update: 2021-12-02 05:30 GMT

തിരൂര്‍: കാറിലെത്തിയ സംഘം കൂട്ടായിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോകാന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞു. ഇന്നലെ രാത്രി 10ന് ശേഷമാണ് സംഭവം. തന്റെ വീടിനടുത്തുള്ള പ്രദേശത്ത് ഇരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം വാഹനത്തിലേക്ക് വലിച്ച് കയറ്റി അതിവേഗതയില്‍ ഓടിച്ചു പോവുകയായിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വാഹനങ്ങളില്‍ കാറിനെ പിന്തുടര്‍ന്നു. മംഗലം അണക്കെട്ട് പാലത്തിനടുത്ത കൈവരിയില്‍ കാറ് തട്ടി നിന്നതോടെ സംഘത്തിലെ ഒരാള്‍ വെള്ളത്തിലേക്ക് ചാടുകയും മറ്റുള്ളവര്‍ കാറില്‍ നിന്നു ഇറങ്ങിയോടുകയും ചെയ്തു.

വെള്ളത്തില്‍ ചാടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടുകയും വിവരമറിയിച്ചതിനെതുടര്‍ന്ന് എത്തിയ തിരൂര്‍ പോലിസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി. കാറ് വാടകയ്‌ക്കെടുത്തതിലെ തര്‍ക്കമാണ് തട്ടിക്കൊണ്ടു പോവലിലേക്ക് നയിച്ചതെന്ന് തിരൂര്‍ എസ്‌ഐ പറഞ്ഞു.

Tags:    

Similar News