മുളകുപൊടി എറിഞ്ഞ് പീഡനശ്രമം

Update: 2021-08-24 01:21 GMT

നെല്ലിയാമ്പതി: എസ്‌റ്റേറ്റില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ അമ്മക്കും മകള്‍ക്കും നേരെ പിഡനശ്രമം. പാടഗിരി സ്വദേശികളായ 42 കാരിയായ അമ്മയും 22കാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. മുഖം മൂടിയും മഴക്കോട്ടും ധരിച്ചെത്തിയ അര്‍ദ്ധനഗ്‌നനായ അജ്ഞാതന്‍ മുളകുപൊടി എറിഞ്ഞ് മകള്‍ക്കു നേരെ പീഡന ശ്രമവും നടത്തി. രാജാക്കാട് എസ്‌റ്റേറ്റിലെ കാപ്പി തോട്ടത്തിലെ വിജനമായ സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. അമ്മയ്ക്കു നേരെ മുളകുപൊടി എറിഞ്ഞ ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും കുട ഉപയോഗിച്ച് പ്രത്യാക്രമിച്ച് ചെറുത്തു നിന്നു. ഇതോടെ അക്രമി കാപ്പി തോട്ടത്തിനുള്ളിലേക്ക് ഓടി ഒളിക്കുകയായിരുന്നു.


അക്രമിയെന്ന് സംശയിക്കുന്ന അര്‍ദ്ധനഗ്‌നനായ ആള്‍ ഓടിപ്പോകുന്നത് കണ്ടതായി ലില്ലി എസ്‌റ്റേറ്റ് ഭാഗത്തുള്ളവര്‍ പറഞ്ഞു. പാടഗിരി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളാണ് പീഡനശ്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പറയുന്നു.




Tags: