ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമം. ഇന്ന് രാവിലെ കേസുകള്‍ നടക്കുന്നതിനിടയിലാണ് സംഭവം. ഖജുരാഹോയില്‍ ഏഴടി ഉയരമുളള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സനാതന ധര്‍മ്മത്തിനെതിരാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ അതിക്രമം നടത്തിയത്. രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് അതിക്രമം നടത്തിയത്
'ഇപ്പോള്‍ പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടൂ. നിങ്ങള്‍ ഭഗവാന്‍ വിഷ്ണുവിന്റെ കടുത്ത ഭക്തനാണെന്ന് നിങ്ങള്‍ പറയുന്നു. അതിനാല്‍ ഇപ്പോള്‍ പോയി പ്രാര്‍ത്ഥിക്കൂ. ഇത് ഒരു പുരാവസ്തു സ്ഥലമാണ്. എഎസ്‌ഐ അനുമതി നല്‍കേണ്ടതുണ്ട്', ഖജുരാഹോയില്‍ ഏഴടി ഉയരമുളള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിച്ച വിഷയത്തില്‍ കോടതിയുടെ നിരീക്ഷണം. ഹരജി തള്ളിയതിനു പിന്നാലെ ജസ്റ്റിസ് നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദത്തിനിടയാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.
നിലവില്‍ സുപ്രിംകോടതിയിലെ സുരക്ഷാ വിഭാഗം ജീവനക്കാര്‍ അഭിഭാഷകനെ കോടതിമുറിയില്‍ നിന്ന് മാറ്റി. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു.