പാലക്കാട്: കൊറിയർ രൂപത്തിൽ മയക്കുമരുന്ന്
കടത്താൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. അലനെല്ലൂർ സ്വദേശികളായ ഹാരിസ്, ദിനേഷ്, സജു , ഷെറിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 150 ഗ്രാം മെത്താഫിറ്റാമിൻ പൊലീസ് കണ്ടെടുത്തു.
പിടികൂടിയ ലഹരിക്ക് വിപണിയിൽ പത്ത് ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെ മണലിയിൽ വെച്ചാണ് സംഘത്തെ പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വാഹനത്തിൽ തെരച്ചിൽ നടത്തുകയായിരുന്നു.
ലഹരി വിൽപ്പന പിടികൂടാൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് സംഘത്തെ പിടികൂടിയത്.