ജനാധിപത്യത്തെ വിലക്കെടുക്കാന്‍ ശ്രമം; കെ സുരേന്ദ്രനേയും സി കെ ജാനുവിനെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്ഡിപിഐ
കല്‍പ്പറ്റ: ഹവാലാ ഇടപാടിലൂടെ ശേഖരിച്ചിട്ടുള്ള കോടികള്‍ ഉപയോഗിച്ച് ജനാധിപത്യത്തെ വിലക്കെടുക്കാന്‍ നടത്തിയ നീക്കങ്ങള്‍ തെളിഞ്ഞിരിക്കെ - ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യണമെന്നും ആദിവാസി ജനതയുടെ ദയനീയസ്ഥതി മുതലെടുത്ത് ലക്ഷങ്ങള്‍ക്ക് വേണ്ടി ഫാഷിസ്റ്റുകള്‍ക്ക് വിറ്റു കൊണ്ടിരിക്കുന്നതിന്റെ തെളിവ് പുറത്ത് വന്നിരിക്കുന്ന സ്ഥിതിക്ക് സി- കെ ജാനുവിനെതിരെയും കേസെടുത്ത് നടപടിയെടുക്കണമെന്ന് എസ്ഡിപി ഐ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഓണ്‍ലൈനില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് ടി നാസര്‍ അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി ഫസലുറഹ്‌മാന്‍, ട്രഷറര്‍ അഡ്വ. കെ എ അയ്യൂബ്, സെക്രട്ടറി ഇ.ഉസ്മാന്‍ എന്‍ ഹംസ എന്നിവര്‍ പങ്കെടുത്തു.