സ്വത്തിനായി മാതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

Update: 2025-09-28 10:39 GMT

കോഴിക്കോട്: സ്വത്തിനായി സ്വന്തം മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലിസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി കുപ്പായക്കോട് സ്വദേശി ബിനീഷ് (42) നെയാണ് പോലിസ് പിടികൂടിയത്. 75കാരിയായ മേരിയെയാണ് മകൻ ആക്രമിച്ചത്.
വീടും സ്ഥലവും തന്റെ പേരിൽ എഴുതിക്കൊടുക്കണമെന്ന ആവിശ്യം നിറവേറ്റാത്തതിനാലാണ് ബിനീഷ് മാതാവിനെ മർദിച്ചതും പിന്നീട് കൊലപ്പെടുത്താൻ ശ്രമിച്ചതും. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. നാട്ടുകാർ ഇടപെട്ടതോടെയാണ് മാതാവിന്റെ ജീവൻ രക്ഷിക്കാനായത്.
പിടിയിലായ ബിനീഷിനെ കോടതി റിമാൻഡ് ചെയ്തു.

Tags: