മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകനെ പോലിസ് അറസ്റ്റ് ചെയ്തു. ഊർങ്ങാട്ടിരി മൈത്ര സ്വദേശി അബ്ദുൽ സമദിനെയാണ് പൂക്കോട്ടുംപാടം പോലിസ് അറസ്റ്റ് ചെയ്തത്. കൂറ്റാമ്പാറ രാമംകുത്ത് റോഡിൽ വൈകിട്ട് 3.45ഓടെയായിരുന്നു സംഭവം. അബ്ദുല്ല ഓടിച്ച ബൈക്കിൽ അബ്ദുൽ സമദ് കാർ ഇടിപ്പിക്കുകയാരിന്നു. റോഡിൽ തെറിച്ചുവീണ അബ്ദുല്ലയെ വീണ്ടും ഇടിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമയോചിതമായി തടഞ്ഞു.
ഭാര്യ ഒപ്പമില്ലാത്തതിന് പിന്നിൽ ഭാര്യാപിതാവാണ് എന്ന ധാരണയാണ് വിരോധത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.