മലക്കപ്പാറ: അന്തര്‍സംസ്ഥാന പാതയില്‍ നിലയുറപ്പിച്ച 'കബാലി' എന്ന കാട്ടാനയെ വാഹനം ഇടിപ്പിച്ച് പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വാഹന ഉടമകള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് വനം വകുപ്പ്.
വാഴച്ചാല്‍-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയിലാണ് 'കബാലി' നിലയുറപ്പിച്ചത്. ആന റോഡില്‍ നിന്നും മാറാതെ വന്നതോടെ, ഒരു വാഹനം ഹോണ്‍ മുഴക്കുകയും ആനയുടെ അടുത്തേക്ക് വണ്ടി ഓടിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റു വാഹനങ്ങളും റോഡില്‍ ഉണ്ടായിരിക്കെയാണ് സംഭവം. കുറേയധികം നേരം റോഡില്‍ നിലയുറപ്പിച്ച ആന പിന്തിരിഞ്ഞതിനേ തുടര്‍ന്നാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.