വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കാവനൂര്‍ തവരാപ്പറമ്പ് സ്വദേശി മൂര്‍പ്പന്‍തൊടി വീട്ടില്‍ ശിഹാബ് (38) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
അരീക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അരീക്കോട് പോലിസിന്റെ പിടിയിലായി. കാവനൂര്‍ തവരാപ്പറമ്പ് സ്വദേശി മൂര്‍പ്പന്‍തൊടി വീട്ടില്‍ ശിഹാബ് (38) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ശിഹാബിനെതിരേ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഓട്ടോറിക്ഷാ ഡ്രൈവറായ ശിഹാബിന്റെ വണ്ടിയില്‍ യാത്രചെയ്യവേ പ്രതി പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ സംസാരിക്കുകയും കയറിപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
സ്‌കൂള്‍ വിട്ടശേഷം വീട്ടിലേക്ക് മടങ്ങാന്‍ മൂന്ന് വിദ്യാര്‍ത്ഥിനികളും മുതിര്‍ന്ന ഒരാളും ഓട്ടോയില്‍ കയറിയിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന മൂവരും അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ഇറങ്ങുകയായിരുന്നു. ശേഷം ഓട്ടോയില്‍വിദ്യാര്‍ത്ഥിനിമാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലാണ് ശിഹാബ് പെണ്കുട്ടിയോട് മോശമായ രീതിയില്‍ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഭയന്ന വിദ്യാര്‍ഥിനി ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്കു ചാടുകയായിരുന്നു. തുടര്‍ന്ന് സംഭവം വീട്ടിലും തുടര്‍ന്ന് പോലിസിലും അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കകം കാവനൂര് വെച്ച് പ്രതിയെ പോലിസ് പിടികൂടി. ഇയാളുടെ ഓട്ടോയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പിടിയിലായ ശിഹാബിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഇത്തരം കേസുകള്‍ ഗൗരവത്തില്‍ എടുക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ ഉമേഷ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ഉമേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിമല്‍. വി വി വിജയന്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.