അട്ടപ്പാടിയിലെ ശിശു മരണം: റിപോര്‍ട്ട് ആവശ്യപ്പെട്ടു, ശനിയാഴ്ച സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി
മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തിരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടിക വിഭാഗ ക്ഷേമമന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടര്‍ ടിവി അനുപമയ്ക്ക് നിര്‍ദേശം നല്‍കി. കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയില്‍ യോഗം ചേരും. അഗളി, പുതൂര്‍ പഞ്ചായത്തുകളിലാണ് അരിവാള്‍ രോഗബാധയെ തുടര്‍ന്ന് മരണമുണ്ടായത്.
മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു
അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.