റാ​ഗിങ്ങിൽ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു

Update: 2019-08-19 09:28 GMT
റാ​ഗിങ്ങിൽ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു
പയ്യോളി: മൂന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ മർദനത്തെ തുടര്‍ന്നു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു. പയ്യോളി അയനിക്കാട് കുറ്റിയില്‍പീടികയില്‍ മേനാടന്‍ പൊയില്‍ മുരളീധരന്റെ മകന്‍ അഭിഷ്ണവിനാണ് (19) മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജില്‍ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ അഭിഷ്ണവിന് കോളജിനകത്ത് വച്ചാണ് മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ വലത് ചെവിയുടെ കര്‍ണ്ണപുടം തകര്‍ന്നു. പരിക്കേറ്റതിനെ തുടര്‍ന്നു പയ്യോളി പെരുമാള്‍പുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി. പിന്നീട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഭവം പയ്യോളി പോലിസില്‍ പരാതി നല്‍കി.



Similar News