ശ്രീകാര്യത്ത് ട്രാന്‍സ്‌ജെന്‍ഡറിനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ് ജെന്‍ഡറിനെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന അനില്‍കുമാര്‍ (47), രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പോലിസ് കസ്റ്റഡിയിലെടുത്തത്. ചാവടിമുക്കില്‍ താമസിക്കുന്ന ആല്‍ബിനെയാണ് അക്രമി സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
സഹോദരി ലൈജുവിനൊപ്പമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങളായ ആല്‍ബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അഞ്ച് പേര്‍ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിക്കുന്നതിനെയാണ് ട്രാന്‍സ്‌ജെന്‍ഡറായ സഹോദരന്‍ ആല്‍ബിനെ ആക്രമിച്ചത്.
ആല്‍ബിനൊപ്പമുണ്ടായിരുന്നു ദേവനെയും സംഘം മര്‍ദ്ദിച്ചു. ശ്രീകാര്യം പോലിസില്‍ പരാതി നല്‍കിയിട്ടും പോലിസ് ഗൗരത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ലൈജു പറയുന്നു. എന്നാല്‍, പരാതി കിട്ടിയപ്പോള്‍ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കസ്റ്റഡിലെടുത്തുവെന്നും ശ്രീകാര്യം പോലിസ് പറഞ്ഞു.