കശ്മീരില്‍ പൊലീസുകാരന്റെ ഭാര്യക്കും മകള്‍ക്കും നേരെ ആക്രമണം

Update: 2021-07-20 18:16 GMT

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ വെരിനാഗ് പ്രദേശത്ത് പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യയ്ക്കും മകള്‍ക്കും നേരെ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണം. ഇന്ന് രാത്രിയാണ് സംഭവം.

കൊക്കഗുണ്ട് വെരിനാഗിലെ പോലീസ് കോണ്‍സ്റ്റബിള്‍ സാജാദ് അഹ്മദ് മാലിക്കിന്റെ ഭാര്യയ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഭാര്യ നയ്ദ ജാന്‍, മകള്‍ മാദിയ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അനന്ത്‌നാഗ് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Tags: