മേഘാലയ മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കുനേരെ ആക്രമണം

Update: 2021-08-16 05:11 GMT

ഷില്ലോങ്: മേഖാലയ മുഖ്യമന്ത്രി കൊന്‍ റാഡ് സെ സാന്‍ങ്മയുടെ വസതിക്കുനേരെ ആക്രമണം. മുഖ്യമന്ത്രിയുടെ ഷില്ലോങിലുള്ള വസതിക്കുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ഞായറാഴ്ച വൈകീട്ട് പത്തരയോടെയാണ് ആക്രമണം നടന്നത്. വാഹനങ്ങളില്‍ എത്തിയ അക്രമികള്‍ രണ്ട് കുപ്പികളില്‍ പെട്രോള്‍ നിറച്ച് അപ്പര്‍ ഷില്ലോങിലെ വസതിക്കുള്ളിലേക്ക് എറിയുകയായിരുന്നു.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

ആദ്യ കുപ്പി വീടിന്റെ മുന്‍ വശത്താണ് വീണത്. രണ്ടാമത്തേത് പിന്‍ഭാഗത്തേക്കും എറിഞ്ഞു. കുതിച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീ അണക്കുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

സംഭവത്തെത്തുടര്‍ന്ന് ഷില്ലോങില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സര്‍വീസും നിര്‍ത്തിവച്ചു.

പോലിസ് ഏറ്റുമുട്ടില്‍ എച്ച്എന്‍എല്‍സി നേതാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

രാത്രി എട്ട് മണിക്കാണ് കര്‍ഷ്യൂ പ്രഖ്യാപിച്ചത്.

ഇന്റര്‍നെറ്റ് സംവിധാനം 48 മണിക്കൂറാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ഈസ്റ്റ് ഖാസി ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ്, സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ്, റി ഭോയി ജില്ല തുടങ്ങിയവിടങ്ങളിലാണ് ഇന്റര്‍നെറ്റ് നിരോധനമുള്ളത്.  

Tags: