ഡിവിഷന്‍ പ്രസിഡന്റിന് നേരേ ആക്രമണം: ശക്തമായ നടപടി വേണം- പോപുലര്‍ ഫ്രണ്ട്

Update: 2022-09-10 07:27 GMT

കല്‍പ്പറ്റ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കല്‍പ്പറ്റ ഡിവിഷന്‍ പ്രസിഡന്റ് പി മുഹമ്മദലി, ഡിവിഷന്‍ കമ്മിറ്റി അംഗം യൂസുഫ് എന്നിവരെ ആക്രമിച്ച ലഹരി സംഘത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് എസ് മുനീര്‍. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തിന്റെ മേപ്പാടി കോട്ടത്തറവയലിലെ വീടിനടുത്താണ് സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ മദ്യപിക്കുകയായിരുന്ന പത്തോളം വരുന്ന സംഘം അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്ത ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും മുനീര്‍ വ്യക്തമാക്കി.

മര്‍ദ്ദനത്തില്‍ രണ്ടാള്‍ക്കും സാരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇത്തരം ലഹരിസംഘങ്ങള്‍ക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: