കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം

Update: 2021-11-21 04:42 GMT

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്രു ജംങ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്.

ജനലുകള്‍ വെട്ടിപ്പൊളിച്ചിട്ടുണ്ട്. ബോംബെറിഞ്ഞും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലിസ് അറിയിച്ചു.

ഷിജുവും ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു.

രാഷ്ട്രീയപ്രശ്‌നമല്ല ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. ലഹരി മാഫിയയുടെ പങ്ക് സംശയിക്കുന്നുണ്ട്.

Tags: