അഡീ. എസ്‌ഐയുടെ വീടിനു നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു, ഗുണ്ടാ സംഘത്തിന്റെ ആക്രോശം

കണ്‍ട്രോള്‍റൂം നെയ്യാറ്റിന്‍കര യൂനിറ്റിലെ അഡീ. എസ്‌ഐ അലക്‌സാണ്ടറിന്റെ വീടിനു നേരെയാണ് രാത്രിയോടെ ആക്രമണമുണ്ടായത്.

Update: 2020-09-13 17:54 GMT
അഡീ. എസ്‌ഐയുടെ വീടിനു നേരെ ആക്രമണം; വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു, ഗുണ്ടാ സംഘത്തിന്റെ ആക്രോശം

തിരുവനന്തപുരം: പൂവാര്‍ സ്‌റ്റേഷനിലെ അഡീ. എസ്‌ഐയുടെ വീടിന് നേരെ ആക്രമണം. കണ്‍ട്രോള്‍റൂം നെയ്യാറ്റിന്‍കര യൂനിറ്റിലെ അഡീ. എസ്‌ഐ അലക്‌സാണ്ടറിന്റെ വീടിനു നേരെയാണ് രാത്രിയോടെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും എസ്‌ഐക്ക് നേരെ ഭീഷണി മുഴക്കുകയുമായിരുന്നു.

അലക്‌സാണ്ടറിന്റെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെ ആക്രമണമുണ്ടായത്. പുറമ്പോക്ക് ഭൂമി കയ്യേറി എസ്‌ഐ വീട് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗുണ്ടാസംഘത്തിന്റെ ആരോപണം. എന്നാല്‍ ഇത് പുറമ്പോക്ക് ഭൂമിയല്ലെന്നും നിയമപരമായി വീട് നിര്‍മ്മിക്കുന്നതിന് തടസ്സമില്ലെന്നും തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് കരുതുന്നു. നെയ്യാറ്റിന്‍കര പോലിസ് സ്ഥലത്തെത്തി.


Tags:    

Similar News