നൈജീരിയയില്‍ മുസ്‌ലിം പളളിയില്‍ ആക്രമണം: 5 മരണം, 18 പേരെ തട്ടിക്കൊണ്ടുപോയി

Update: 2020-11-23 02:54 GMT

അബുജ: വടക്കന്‍ നൈജീരിയയിലെ സംഫാറയില്‍ മുസ് ലിം പള്ളിയില്‍ സായുധരുടെ ആക്രമണം. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 5 പേര്‍ മരിച്ചു. 18 പേരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.

സായുധര്‍ തട്ടിക്കൊണ്ടുപോയവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. സായുധര്‍ പള്ളിയിലേക്ക് കടന്ന് തുരുതുരാ വെടിവയ്ക്കുകയായിരുന്നുവെന്ന് സിന്‍ഹുവാ റിപോര്‍ട്ട് ചെയ്തു.

രണ്ട് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

അക്രമികള്‍ മോട്ടോര്‍ ബൈക്കുകളിലാണ് വന്നത്. വിശ്വാസികളാണെന്ന മട്ടില്‍ പള്ളിക്കുള്ളിലേക്ക് കടന്ന അവര്‍ അതിനുശേഷം തോക്ക് പുറത്തെടുത്ത് വെടി വയ്ക്കുകയായിരുന്നു.