ക്വാറി മാഫിയയുടെ ആക്രമണം; ഒഡീഷയില്‍ ഉദ്യോഗസ്ഥന്‍ ഷര്‍ട്ടില്ലാതെ നടക്കേണ്ടിവന്നത് 4 കിലോമീറ്റര്‍

Update: 2022-07-26 07:02 GMT

ബാലസോർ: അനധികൃത ഖനനത്തിനെതിരേ നടപടിക്കുശ്രമിച്ച റവന്യൂ ഇന്‍സ്‌പെക്ടര്‍ക്കെതിരേ ക്വാറി മാഫിയയുടെ ആക്രമണം. ഒഡിഷയിലെ ബാലസോറില്‍ നീലഗിരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സജ്ജന്‍ഗഡ് റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിനാണ് ആക്രമണം നേരിടേണ്ടിവന്നത്. 

ക്വാറി മാഫിയയുടെ ഗുണ്ടകള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ തകര്‍ത്തു. പണം മോഷ്ടിച്ചു. ഷര്‍ട്ട് വലിച്ചുകീറിയതിനെത്തുടര്‍ന്ന് നാല് കിലോ മീറ്റര്‍ നടന്നശേഷം അങ്ങായില്‍നിന്ന് പുതിയത് വാങ്ങിയ ശേഷമാണ് യാത്ര തുടരാന്‍ കഴിഞ്ഞത്.

തഹസില്‍ദാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് റവന്യു ഇന്‍സ്‌പെക്ടര്‍ സ്ഥല പരിശോധനക്ക് എത്തിയത്.

സ്ഥലത്തെത്തിയ കുമാര്‍ ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ തന്റെ മൊബൈലില്‍ പകര്‍ത്തി. അത് കണ്ടാണ് അക്രമികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചത്.

തഹസില്‍ദാര്‍ ഇതുസംബന്ധിച്ച് നീലഗിരി പോലിസില്‍ പരാതി നല്‍കി.

'സ്ഥലത്ത് അനധികൃത സ്‌ഫോടനം നടത്തുകയായിരുന്ന ബിശ്വനാഥ് ദാസും മകനും ചേര്‍ന്ന് റവന്യു ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിനെ അവിടെ പോയ സമയത്ത് ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സമാനമായ കുറ്റത്തിന് ബിശ്വനാഥിനെ നേരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്- തഹസില്‍ദാറുടെ പരാതിയില്‍ പറയുന്നു.  

Tags:    

Similar News