നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ചു; കാഴ്ച നഷ്ടപ്പെട്ടു

Update: 2025-07-13 05:28 GMT

കൊച്ചി: കൊച്ചിയിൽ വളർത്തുനായക്ക് നേരേ ആക്രമണം. മൂന്നുമാസം മാത്രം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിക്കുകയായിരുന്നു.

എറണാകുളം പുത്തൻകുരിശ് സ്വദേശി നയനയുടെ വളർത്തുനായ പൂപ്പിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നായക്കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുകയും ആന്തരികാവയവങ്ങൾക്ക് പൊളളലേ​ൽക്കുകയും ചെയ്തു.

സംഭവത്തിൽ അയൽവാസികളെ സംശയമുണ്ടന്നും പോലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും നയന പറഞ്ഞു.

Tags: