എയിഡ്സ് ദിന സന്ദേശവുമായി അതിഥി തൊഴിലാളികള്‍
'സമൂഹം മാറ്റത്തിന് വഴിയൊരുക്കുന്നു' എന്ന ഈ വര്‍ഷത്തെ എയിഡ്സ് ദിന സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനായി വിപുലമായ റാലിയും തെരുവു നാടകവും സംഘടിപ്പിച്ചു.
പെരിന്തല്‍മണ്ണ: മൈഗ്രന്റ് സുരക്ഷ പ്രൊജക്റ്റും മാനവ് മൈഗ്രന്റ വെല്‍ഫെയര്‍ ഫൗണ്ടേഷനും സംയുക്തമായി അതിഥി തൊഴിലാളികള്‍ക്കായി എയിഡ്സ് ദിനാഘോഷം സംഘടിപ്പിച്ചു. 'സമൂഹം മാറ്റത്തിന് വഴിയൊരുക്കുന്നു' എന്ന ഈ വര്‍ഷത്തെ എയിഡ്സ് ദിന സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനായി വിപുലമായ റാലിയും തെരുവു നാടകവും സംഘടിപ്പിച്ചു. ചുങ്കം പട്ടിക്കാട് ടൗണ്‍ കേന്ദ്രീകരിച്ചു നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലിയില്‍ 50 ഓളം അതിഥി തൊഴിലാളികള്‍ പങ്കെടുത്തു. തുടര്‍ന്ന് മൈഗ്രന്റ് വിദ്യാര്‍ഥികള്‍ എച്ച്ഐവി ആസ്പദമാക്കി ഹിന്ദി ഭാഷയില്‍ തെരുവ് നാടകം അവതരിപ്പിച്ചു. സുരക്ഷ പ്രൊജക്ട്ട് അതിഥി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ്, മെഡിക്കല്‍ ക്യാംപ്, സിഗ്നേച്ചര്‍ കാംപൈന്‍ എന്നിവയും സംഘടിപ്പിച്ചു.