മരുന്ന് നിര്‍മാണശാലയില്‍ സ്‌ഫോടനം; ഏഴ് പേര്‍ക്ക് പരിക്ക്

Update: 2020-12-12 10:42 GMT

ഹൈദരാബാദ്: ഹൈദരാബാദിലെ ബൊല്ലാരത്ത് മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. അഗ്‌നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല.