തിരുവനന്തപുരം: ഉച്ചക്ക് രണ്ട്മണിയോടെ സംസ്ഥാനത്ത് 50 ശതമാനം പോളിങ് നടന്നു. പോളിങ് തുടങ്ങി ഏഴ് മണിക്കൂര്‍ പിന്നിടുമ്പോഴാണ് 50 ശതമാനം പോളിങ് നടന്നിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ 50ശതമാനം പോളിങ് പൂര്‍ത്തിയാക്കിയിരുന്നു. താരതമ്യേന കൂടിയ പോളിങ് ശതമാനമാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീരദേശ മേഖലകളില്‍ സാധാരണ വൈകുന്നേരങ്ങളിലാണ് കാര്യമായ പോളിങ് നടക്കുന്നത്. ഇതുവരെ കണക്കുകളും വൈകീട്ട് ഏഴുവരെയുള്ള കണക്കുമായി ചേര്‍ത്തു നോക്കുമ്പോള്‍ പോളിങ് ശതമാനം ഉയരാനാണ് സാധ്യത. ശ്രദ്ധാകേന്ദ്രമായ നേമം മണ്ഡലത്തില്‍ രണ്ട് മണിയോടെ 49.22 ശതമാനമായിരുന്നു പോളങ്. കഴിക്കൂട്ടത്തും ഏതാണ്ട് നേമം പോലെ 49.45 ശതമാനമാണ് പോളിങ്. എന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ 45 ശതമാനമാണ് 2 മണി വരെയുള്ള കണക്ക്.