ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊടും തണുപ്പ് തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. വഴികള്‍ പോലും കാണാനാകാത്ത വിധം മഞ്ഞു പുതഞ്ഞ അവസ്ഥയാണ് തലസ്ഥാനത്തുള്ളത്. ഇന്ന് ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ജംഗിലാണ് ഈ താപനില രേഖപ്പെടുത്തിയത്. 2006 ജനുവരി എട്ടിന് 0.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
വാഹന ഗതാഗതവും പലയിടങ്ങളിലും സ്തംഭിച്ചു. വരുന്ന ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ വ്യാഴാഴ്ച 3.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഡിസംബര്‍ 18 ന് നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 15.2 ഡിഗ്രി സെല്‍ഷ്യസില്‍ രേഖപ്പെടുത്തി.