സഹസംവിധായകന്‍ മരിച്ചനിലയില്‍

Update: 2021-02-08 06:26 GMT

കൊച്ചി: മലയാള ചലച്ചിത്ര സഹസംവിധായകന്‍ മരിച്ച നിലയില്‍. സഹ സംവിധായകന്‍ ആര്‍ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി മരടിലെ ഹോട്ടല്‍ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ആര്‍ രാഹുല്‍ കൊച്ചിയിലെത്തിയത്. മരണ കാരണം വ്യക്തമാക്കിയിട്ടില്ല.