നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ ഫലസൂചന: ബംഗാളിലും കേരളത്തിലും ഇഞ്ചോടിഞ്ച്, തമിഴ്‌നാട്ടില്‍ ഡിഎംകെ, അസമില്‍ ബിജെപി

Update: 2021-05-02 03:20 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി 45 മിനിട്ട് പിന്നിടുമ്പോള്‍ ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങി.

ബംഗാളില്‍ തൃണമൂലും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുന്നതായാണ് വര്‍ത്ത വന്നിരിക്കുന്നത്. അസമില്‍ ബിജെപിക്ക് അനുകൂലമായാണ് ഏറ്റവും അവസാനം പുറത്തുവന്ന വോട്ടെണ്ണല്‍ പ്രവണത.

തമിഴ്‌നാട്ടില്‍ മിക്കവാറും സര്‍വേകള്‍ പ്രവചിച്ചപോലെ ഡിഎംകെയാണ് ആദ്യഫലസൂചനയനുസരിച്ച് മുന്നില്‍. അസമില്‍ ബിജെപിക്കനുകൂലമാണ് ഫലസൂചനകള്‍.

കേരളത്തില്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചനങ്ങളെങ്കിലും ഇപ്പോള്‍ ഒപ്പത്തിനൊപ്പം മുന്നേറുന്നതായാണ് കാണുന്നത്.