നിയമസഭാ തിരഞ്ഞെടുപ്പ്: മല്‍സരത്തിന് പാര്‍ട്ടി പൂര്‍ണ സജ്ജം; സിപിഎ ലത്തീഫ്
തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരത്തിന് പാര്‍ട്ടി പൂര്‍ണ സജ്ജമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായി. അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലായി ഈ മാസം 24,25,26 തീയതികളിലായി ഇലക്ഷന്‍ കോണ്‍ഫ്‌ലേവ് സംഘടിപ്പിച്ചിട്ടുണ്ട്. 24ന് കണ്ണൂര്‍, 25ന് മലപ്പുറം, 26ന് കോട്ടയം എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ദേശീയ പ്രസിഡണ്ട് എം കെ ഫൈസി, ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള നേതാക്കന്മാര്‍ എല്ലാം പങ്കെടുക്കും. മണ്ഡലം തല പ്രവര്‍ത്തക കണ്‍വനുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.