നിയമസഭ തിരഞ്ഞെടുപ്പ്; പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് സോണിയാ ഗാന്ധി

Update: 2021-05-10 09:13 GMT

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ടെന്ന്് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി ഗൗരവമായി കാണണം. കേരളത്തിലെ തോല്‍വിയുടെ യഥാര്‍ഥ കാരണം തിരിച്ചറിയണം. തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം.

തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ പരാജയത്തെക്കുറിച്ച് വിശദീകരിക്കണം. ഒരു സമിതി രൂപീകരിച്ചു തോല്‍വി പഠിച്ച് റിപോര്‍ട്ട് തയ്യാറാക്കണം. ആ റിപോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും അവര്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ പറഞ്ഞു.