നിയമസഭ ആക്രമണ കേസ്: മന്ത്രി ശിവന്‍കുട്ടിയടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകും
തിരുവനന്തപുരം: പ്രതിഷേധത്തിന്റെ പേരില്‍ നിയമസഭയ്ക്കുള്ളില്‍ ആക്രമണം നടത്തിയ ആറ് പ്രതികള്‍ ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവും. കോടതി അന്ത്യശാസനം നല്‍കിയതോടെയാണ് ഹാജരാകാന്‍ പ്രതികള്‍ നിര്‍ബന്ധിതരായത്.
മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, സി കെ സദാശിവന്‍, കെ അജിത് കുമാര്‍, കുഞ്ഞഹമ്മദ് എന്നിവരാണ് ഈ കേസിലെ പ്രതികള്‍.
2015 മാര്‍ച്ച് 13ന് മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലാണ് പ്രതിഷേധത്തിന്റെ പേരില്‍ ഇവര്‍ നിയമസഭയ്ക്കുള്ളില്‍ ആക്രമണം നടത്തിയത്.
ഈ കേസ് റദ്ദാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. പൊതുഖജനാവിലെ പണം ഉപയോഗിച്ച് സ്വകാര്യകേസ് നടത്തുന്നതും വിമര്‍ശനവിധേയമായിരുന്നു.