മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം

Update: 2023-10-01 04:09 GMT

പരപ്പനങ്ങാടി: അഞ്ചപ്പുര റെയില്‍വെ ഓവുപാലത്തിനടുത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന 17 കാരിക്ക് നേരെ ശാരീരിക കയ്യേറ്റം. വെള്ളിയാഴ്ച്ച വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മറ്റൊരു വിദ്യാര്‍ത്ഥിനിയെ അവരുടെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്ത് വെച്ചാണ് സംഭവം. സമീപത്തെ കോണ്‍ഗ്രീറ്റ് പാതയോരത്ത് തനിച്ചിരുന്ന യുവാവ് കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക് കുട്ടിയെ വലിച്ചഴിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി വാവിട്ട് നിലവിളിച്ചതിനാല്‍ സമീപത്ത് നിന്നും ഒരാള്‍ കുട്ടിയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. എന്നാല്‍ പ്രതി രക്ഷപ്പെട്ടു. രക്ഷിതാവ് പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി. പോലിസ് നടത്തിയ സി സി ടി വി പ്രാഥമിക പരിശോധനയില്‍ പ്രതിയുടെ ചിത്രം വ്യക്തമായതായതായും പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും അറിയുന്നു.