മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ വധം ദൗര്‍ഭാഗ്യകരം: പോപുലര്‍ ഫ്രണ്ട്

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കകത്ത് ക്വട്ടേഷന്‍ ക്രിമിനലുകള്‍ നിലനില്‍ക്കുന്നു എന്നതാണ് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്.

Update: 2021-04-07 11:20 GMT

കണ്ണൂര്‍: കടവത്തൂരിനടുത്ത മുക്കില്‍പീടികയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി അനസ് പ്രതിഷേധിച്ചു. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തി ഭീകരത സൃഷ്ടിച്ച് യുവാവിനെ കൊലപ്പെടുത്തിയത് ഉത്തരേന്ത്യയില്‍ നടമാടുന്നതിന്റെ കേരള പതിപ്പായി വേണം കരുതാന്‍.


മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കകത്ത് ക്വട്ടേഷന്‍ ക്രിമിനലുകള്‍ നിലനില്‍ക്കുന്നു എന്നതാണ് ഈ സംഭവത്തില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യം ഫാഷിസ്റ്റ് ഭീകരതയെ ഒറ്റക്കെട്ടായി നേരിടേണ്ട ഈ കാലഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആയുധമെടുക്കുന്നത് അവസാനിപ്പിക്കണം. പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതിന് പോലീസ് ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.




Tags: