അസം: കൊവിഡ് രണ്ടാം തരംഗത്തില്‍ ഒന്നാം തരംഗത്തേക്കാള്‍ 28,000 മരണങ്ങള്‍ കൂടുതല്‍

Update: 2021-06-17 06:54 GMT

ഗുവാഹത്തി: അസമിലെ കൊവിഡ് രണ്ടാം തരംഗം ഒന്നാം തരംഗത്തേക്കാള്‍ രൂക്ഷം. ഈ വര്‍ഷം 77,845 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ മരണങ്ങളേക്കാള്‍ 55 ശതമാനം കൂടുതലാണ്. ഒപ്പം സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളേക്കാള്‍ 30 ഇരട്ടി കൂടുതലാണ് ഇത്.

2020 ആഗസ്റ്റ്, സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് അസമില്‍ 75 ശതമാനം മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടന്നങ്ങോട്ട് കൊവിഡ് കേസുകളുടെ എണ്ണവും മരണങ്ങളും തമ്മിലുള്ള പൊരുത്തം നഷ്ടപ്പെട്ടു. നവംബറില്‍ കൊവിഡ് മരണങ്ങള്‍ വളരെ കൂടുതലായിരുന്നു. ആ സമയത്ത് കൊവിഡ് വ്യാപനം താരതമ്യേന കുറവുമായിരുന്നു.

2019-2019 വര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ ശരാശരി 50,080 പേരാണ് മരിക്കുക പതിവ്.

മരണജനന രജിസ്‌ട്രേഷനില്‍ നിന്നു ലഭിച്ച കണക്കുപ്രകാരം ഈ കാലയളവില്‍ മരണങ്ങളുടെ എണ്ണം 77,845 ആയിരുന്നു. അതിനര്‍ത്ഥം കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശരാശരി മരണങ്ങളേക്കാല്‍ 27,765 മരണങ്ങള്‍ ഈ വര്‍ഷം കുടുതലാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി മരണം കൂടിവരികയാണ്. റിപോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകളുടെ എണ്ണം കുറഞ്ഞതും ഈ വര്‍ധനക്ക് കാരണമാണ്.