അസം: പ്രളയബാധിതരുടെ എണ്ണം 6.80 ലക്ഷമായി

Update: 2022-05-22 12:27 GMT

ഗുവാഹത്തി: അസമില്‍ പ്രളയബാധിതരുടെ എണ്ണം 6.80 ലക്ഷമായതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. 31 ജില്ലകളിലായാണ് ഇത്രയും പേര്‍ പ്രളയദുരിതത്തിലായത്. 

നാഗോണ്‍, ഹൗജെ, ക്യാച്ചര്‍, ദരംഗ്, മോറിഗാവ്, കരിംഗഞ്ച് ജില്ലകളെ പ്രളയം തീവ്രമായി ബാധിച്ചു.

നഗോണ്‍ ജില്ലയില്‍ മാത്രം 3.40 ലക്ഷം പേരെ പ്രളം ബാധിച്ചു. ക്യാചറില്‍ 1.78 ലക്ഷം. ഹൗജെ 70,233, ദരംഗ് 44,382, മോറഗാവില്‍ 17,776, കരിംഗഞ്ചില്‍ 16,382 പേര്‍-എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

വെള്ളിയാഴ്ച നാല് പേര്‍ പ്രളയത്തില്‍പ്പെട്ട് മരിച്ചു. ആകെ മരണം 18 ആയി. ക്യാച്ചര്‍, ഹൗജെ, നഗോണ്‍ ജില്ലകളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്.

93562.40 ഹെക്ടര്‍ കൃഷിഭൂമി വെള്ളക്കെട്ടിലാണ്. 2,248 ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്.

4 ലക്ഷം മൃഗങ്ങളെ പ്രളയം ബാധിച്ചു.

24,749 പേര്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ടുപോയി. ഇവരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി.

Similar News