കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍

Update: 2024-04-20 06:16 GMT

പെരുമ്പാവൂര്‍: കഞ്ചാവ് ചെടികളുമായി അന്തര്‍ സംസ്ഥാനക്കാരന്‍ പിടിയിലായി. അസം സ്വദേശി ഹാറോണ്‍ റഷീദാണ് (55) കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ടീം കുറ്റിപ്പാടം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതി വാടകക്ക് താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കഞ്ചാവ് ചെടികള്‍ നിയമവിരുദ്ധമായി നട്ടുപരിപാലിച്ചത്. പച്ചക്കറി തോട്ടത്തിന്റെ മറവിലാണ് രഹസ്യമായി കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്റലിജിന്‍സ് ബ്യൂറോ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒഎന്‍ അജയകുമാര്‍, അസി. ഇന്‍സ്‌പെക്ടര്‍ സലിം യൂസഫ്, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് എംഎ അസൈനാര്‍, സിവില്‍ ഓഫിസര്‍മാരായ എംആര്‍ രാജേഷ്, പിവി വികാന്ത്, എബി സുരേഷ്, വനിത സിവില്‍ ഓഫിസര്‍ പിബി ടിന്റു എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News