അസം ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2021-07-19 09:56 GMT

ന്യൂഡല്‍ഹി: യുപിയിലെ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം അദ്ദേഹത്തെ ലഖ്‌നോ മേദാന്ത ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റിയിരുന്നു.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഒരു പറ്റം ഡോക്ടര്‍മാര്‍ ജയിലിലെത്തി അസംഖാനെ പരിശോധിച്ചു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൊവിഡ് ബാധിച്ച് അദ്ദേഹത്തെ ജൂണിലാണ് ആശുപത്രിയിലെത്തിച്ചത്. ജൂലൈ 13 ന് ആശുപത്രി വിട്ടു.

സ്വന്തം പാര്‍ട്ടിയിലായിട്ടും ഖാനു വേണ്ടി സംസാരിക്കാത്ത സമാജ് വാദി നേതാക്കളെ മുസ് ലിം ആക്റ്റിവിസ്റ്റുകള്‍ വിമര്‍ശിച്ചു. യുപി സര്‍ക്കാര്‍ അസം ഖാന് ജയിലില്‍ ആവശ്യമായ ചികില്‍സ നല്‍കുന്നില്ലെന്നും അവര്‍ ആരോപിച്ചു.