അസമില്‍ പോലിസുകാര്‍ ഹെല്‍മെറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് കടുത്ത മര്‍ദ്ദനം; വീഡിയോ വൈറല്‍

Update: 2022-02-08 04:30 GMT

ഗുവാഹത്തി; ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത പോലിസുകാരുടെ നടപടിയെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം. അസമിലെ ചിറാഗ് ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പോലിസുകാര്‍ ജനമധ്യത്തില്‍വച്ച് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായിപ്രചരിക്കുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകനായ ജയന്ത് ദേബ്‌നാഥിനാണ് ദുരനുഭവമുണ്ടായത്. ദേബ്‌നാഥിനെ പോലിസ് ജീപ്പിലാക്കാന്‍ രണ്ട് പേലിസുകാരും കൂടിതല്‍ പോലിസിനെ വിളിച്ചുവരുത്തുകയും ചെയ്തു.



ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാത യാത്ര ചെയ്ത പോലിസുകാരോട് ഇത് പൊതുജനത്തിന് എന്ത് സന്ദേശമാണ് നല്‍കുകയെന്നായിരുന്നു ദേബ്‌നാഥ് ചോദിച്ചത്. താന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞതോടെ പോലിസ് പ്രകോപിതരായി ദേബ്‌നാഥിനെ മര്‍ദ്ദിച്ചു. പൊതുജനമധ്യത്തില്‍ വച്ചായിരുന്നു പോലിസുകാരുടെ പ്രകടനം.

പോലിസുകാര്‍ക്കെതിരേ ദേബ്‌നാഥ് കേസ് കൊടുത്തിട്ടുണ്ട്.

സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ലബ കെര്‍ ദേക പറഞ്ഞു.