മിസോറമിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അസം സര്‍ക്കാര്‍

Update: 2021-07-30 04:06 GMT

ദിസ്പൂര്‍: മിസോറമിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അസം സര്‍ക്കാര്‍ സംസ്ഥാനത്തുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. മിസോറമും അസമും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രി പുതിയ യാത്രാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

മിസോറമിലേക്കുള്ള യാത്ര ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്നും ആഭ്യന്തര സെക്രട്ടറി എം എസ് മണിവന്നന്‍ പറഞ്ഞു.

മിസോറമിലുള്ള അസംസ്വദേശികളോട് സുരക്ഷിതമായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

മിസോറമില്‍ നിന്നുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കാനും കള്ളക്കടത്ത് തടയാനും പോലിസിന് നിര്‍ദേശം നല്‍കി.

മിസോറമില്‍ നിന്നുള്ള മയക്കുമരുന്ന് കടത്ത് അസമില്‍ വലിയ പ്രശ്‌നമായിട്ടുണ്ടെന്നും അതുകൊണ്ടാണ് പരിശോധന ശക്തമാക്കിയതെന്നും അസം അധികൃതര്‍ വ്യക്തമാക്കി.

അസം, മിസോറം അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പോലിസുകാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.