അസമിലെ മദ്‌റസകളെ സ്‌കൂളുകളാക്കി മാറ്റാനുള്ള നിയമത്തിന് ഗവര്‍ണറുടെ അംഗീകാരം
ഗുവാഹത്തി: അസമില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്‌റസകളെ സ്‌കൂളുകളാക്കാനുള്ള നിയമത്തിന് ഗവര്‍ണറുടെ അനുമതി. സര്‍ക്കാര്‍ നടത്തുന്ന മദ്‌റസകളെ സ്‌റ്റേറ്റ് ബോര്‍ഡിന് കീഴിലുള്ള സാധാരണ സ്‌കൂളുകളാക്കി മാറ്റാനുള്ള ബില്ലാണ് ഗവര്‍ണര്‍ ജഗദീഷ് മുഖി ഒപ്പുവച്ചത്. അസം വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മയാണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്. അസം റദ്ദാക്കല്‍ നിയമം, 2020 ചരിത്രപരവും പുരോഗമനപരവുമാണെന്ന് മന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.
അസം നിയമസഭ ഡിസംബറിലാണ് നിയമം പാസ്സാക്കിയത്. പിന്നീടത് അനുമതിക്കുവേണ്ടി ഗവര്‍ണര്‍ക്കയച്ചു. നിയമത്തിനെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
മതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ധനസഹായം ആവശ്യമില്ലെന്ന ന്യായത്തിലാണ് മദ്രസകള്‍ അടച്ചുപൂട്ടുന്നത്.