അസമില്‍ പ്രളയം: 3.5 ലക്ഷം പേരെ ഒഴിപ്പിച്ചു

Update: 2021-08-31 05:24 GMT

ദിസ്പൂര്‍: ഏതാനും ദിവസങ്ങളായി തുടരുന്ന മഴയില്‍ അസമില്‍ പ്രളയം. 21 ജില്ലകളിലെ 950 ഗ്രാമങ്ങളില്‍ നിന്നായി 3.5 ലക്ഷം ഒഴിപ്പിച്ചു. ഇതുവരെ രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. 

ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം ഇതുവരെ 3,63,135 പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് 44 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സജ്ജീകരിച്ചു. ക്യാമ്പുകളില്‍ 1619 പേരെ പാര്‍പ്പിച്ചു. 

ബാര്‍പേട്ട, ബിശ്വനാഥ്, കച്ചാര്‍, ചിരാങ്, ഡാരംഗ്, ധേമാജി, ധുബ്‌റി, ദിബ്രുഗഡ്, ഗോലഘട്ട്, ജോര്‍ഹട്ട്, കമ്രൂപ്പ്, വെസ്റ്റ് കാര്‍ബി ആംഗ്ലോംഗ്, ലഖിംപൂര്‍, മജുലി, മോറിഗാവ്, നാഗോണ്‍, നല്‍ബരി, ശിവസാഗര്‍, സോണിത്പൂര്‍, തെക്കന്‍ സല്‍മാര, തിന്‍സുകിയ ജില്ലകളിലാണ് പ്രളയം തീവ്രമായത്. 

ലക്ഷ്മിപൂരാണ് കൂടുതല്‍ പ്രളയബാധനുഭവിക്കുന്നത്. 1.3 ലക്ഷം പേര്‍ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടിവന്നു. 

Tags:    

Similar News