കൊവിഡ്; അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി തീവ്രപരിചരണ വിഭാഗത്തില്‍

Update: 2020-09-25 04:07 GMT

ഗുവാഹത്തി: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയത്.

കഴിഞ്ഞമാസം 26 നാണ് എണ്‍പത്തഞ്ചുകാരനായ തരുണ്‍ ഗൊഗോയിക്ക് വൈറസ്ബാധ സ്ഥിരീകരിച്ചത്. അന്ന് തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ 16 ന് കൊവിഡ് നെഗറ്റീവായെങ്കിലും, രോഗബാധമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു.

അസം ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, പി.സി.സി അദ്ധ്യക്ഷന്‍ റിപുന്‍ ബോറ എന്നിവര്‍ ആശുപത്രിയിലെത്തി ആദ്ദേഹത്തെ സന്ദര്‍ശിച്ചു. 2001 മുതല്‍ 2016 വരെ നാല് തവണ അസം മുഖ്യമന്ത്രിയായിരുന്നു തരുണ്‍ ഗൊഗോയി.




Similar News