' എന്നാല്‍ കാപ്പ കൂടി ചുമത്തിക്കോ '..പരാതി നല്‍കാനെത്തിയവരുടെ മുന്നിലിരുന്ന് എഎസ്പിയുടെ ഷോ ഓഫ്

വിഷയം കേള്‍ക്കുകയും പരാതി വായിക്കുകയും ചെയ്ത എഎസ്പി തുടര്‍ന്നുള്ള ഇടപെടല്‍ എന്ന നിലക്ക് മറ്റാരോടോ ഫോണില്‍ ബന്ധപ്പെടുകയും 'നിലവില്‍ കേസില്‍ കാപ്പ ചാര്‍ത്തിയിട്ടുണ്ടോ..?' എന്ന് ചോദിക്കുകയുമായിരുന്നു

Update: 2020-09-04 05:32 GMT

പാലക്കാട്: പാലക്കാട് പോലീസിന്റെ കാവി വല്‍ക്കരണം ഉന്നത ഉദ്യോഗസ്ഥരിലേക്കും പടരുന്നു. വംശീയ അധിക്ഷേപം നടത്തി കസ്റ്റഡി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കാനെത്തിയവരുടെ മുന്നിലിരുന്ന് ഇരകള്‍ക്കെതിരെ ഗുണ്ടാനിയമം കൂടി ചുമത്താന്‍ ആജ്ഞ നല്‍കിയിരിക്കുകയാണ് പാലക്കാട് എഎസ്പി പ്രസോബ്. പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്ഐ സുധീഷ് കുമാറും മറ്റു പോലീസുകാരും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ അബ്ദുറഹ്‌മാനോടും സഹോദരന്‍ ബിലാലിനോടും നടത്തിയ വംശീയ അധിക്ഷേപത്തിനും ക്രൂര പീഡനത്തിനുമെതിരേ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കാനെത്തിയവരാണ് എഎസ്പി പ്രസോബിന്റെ പക്ഷപാതിത്വത്തിനും അധികാര ഗര്‍വ്വിനും സാക്ഷിയായത്.

എസ്പിയുടെ അഭാവത്തത്തിലാണ് പരാതിക്കാര്‍ എഎസ്പി പ്രസോബുമായി സംസാരിക്കുകയും എഴുതി തയ്യാറാക്കിയ പരാതി നല്‍കുകയും ചെയ്തത്. വിഷയം കേള്‍ക്കുകയും പരാതി വായിക്കുകയും ചെയ്ത എഎസ്പി തുടര്‍ന്നുള്ള ഇടപെടല്‍ എന്ന നിലക്ക് മറ്റാരോടോ ഫോണില്‍ ബന്ധപ്പെടുകയും 'നിലവില്‍ കേസില്‍ കാപ്പ ചാര്‍ത്തിയിട്ടുണ്ടോ..?' എന്ന് ചോദിക്കുകയുമായിരുന്നു. കേസില്‍ കാപ്പ ചാര്‍ത്താനുള്ള വകയുണ്ടാക്കിക്കോ' എന്നും എഎസ്പി പ്രസോബ് പരാതിക്കാര്‍ കേള്‍ക്കേ പറഞ്ഞു.

 കാംപസ് ഫ്രണ്ട പ്രവര്‍ത്തകരും സഹോദരങ്ങളുമായ അബ്ദുറഹ്‌മാനെയും ബിലാലിനെയും ക്രൂരമായി പീഡിപ്പിച്ച ഉദ്യോഗസ്ഥനെതിരെ പരാതി പറയുന്നവരെ പോലും അവഹോളിക്കുന്ന തരത്തിലുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ വിഷയത്തില്‍ കുറ്റക്കാരെ പോലിസ് സംരക്ഷിക്കുന്നതിന്റെ തെളിവായി മാറുകയാണ്. പോലിസ് സംവിധാനങ്ങളില്‍ വിശ്വാസമുള്ളതു കൊണ്ട് മാത്രം എസ്‌ഐക്കെതിരേ പരാതി നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥനെ സമീപിച്ചവരുടെ മുന്നിലിരുന്ന് തന്നെ ഇരകള്‍ക്കെതിരേ കൂടുതല്‍ കനത്ത വകുപ്പുകള്‍ കൂടി ചുമത്താന്‍ ആവശ്യപ്പെട്ട എഎസ്പി പ്രസോബിന്റെ സമീപനം കേരളാ പോലിസിലെ ക്രിമിനല്‍വല്‍ക്കരണം മേല്‍തട്ടുവരെ വ്യാപിച്ചു എന്നാണ് വ്യക്തമാക്കുന്നത്.

Tags:    

Similar News