അഷ്ടമിച്ചിറ സ്വദേശി ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2022-02-27 14:20 GMT

മാള: ഖത്തറില്‍ ജോലി ചെയ്തിരുന്ന അഷ്ടമിച്ചിറ കുര്യാപറമ്പില്‍ അബ്ദുവിന്റെയും സുബൈദയുടെയും മകന്‍ ഷിഹാബുദീന്‍ (49) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെത്തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ഒന്നരമാസത്തോളമായി ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരണം നടന്നത്.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ മാരേക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: ഹയറുന്നീസ. മക്കള്‍: അതില്‍ ഷാ, അഹ്മദ് ഷാ, അമന്‍ ഷാ. 

Tags: