അഷ്‌റഫ് ഗനി രണ്ടാം തവണ അഫ്ഗാന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

അതിനിടയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് അവകാശപ്പെടുന്ന അഫ്ഗാനിസ്താന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയും മറ്റൊരു സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.

Update: 2020-03-09 11:55 GMT

കാബൂള്‍: അഷ്‌റഫ് ഗനി  അഫ്ഗാനിസ്താന്‍ പ്രസിഡന്റായി സ്ഥാനമേറ്റു. കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു ഗനി  സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്.

പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഎസ് പ്രത്യേക ദൂതന്‍ സല്‍മെ ഖാലില്‍സാദ്, യുഎസ് ചാര്‍ജ്ജ് ദി അഫയേഴ്‌സ് റോസ് വില്‍സന്‍, യുഎസ് നാറ്റോ സൈന്യത്തിന്റെ കമാണ്ടര്‍ ജനറല്‍ സ്‌കോട്ട് മില്ലര്‍, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ആസ്ത്രിയ, ഡെന്‍മാര്‍ക്ക്, നോര്‍വ്വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംബാസിഡര്‍മാര്‍ എന്നിവരും പങ്കെടുത്തു.

അതിനിടയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് അവകാശപ്പെടുന്ന അഫ്ഗാനിസ്താന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയും മറ്റൊരു സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വോട്ടെണ്ണലിലാണ് ഗനി വിജയിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു വോട്ടെണ്ണല്‍. അഫ്ഗാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ താലിബാന്‍ ആക്രമണം നടന്ന സമയമായിരുന്നു അത്.

തിരഞ്ഞെടുപ്പില്‍ ഗനി  വളരെ ചെറിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തൊട്ടടുത്ത എതിരാളിയായ അബ്ദുല്ല അബ്ദുല്ലയ്ക്ക് 39 ശതമാനം വോട്ട് ലഭിച്ചിരുന്നു.   

Tags:    

Similar News