ആദര്‍ശ ദീപ്തമായ കര്‍മ്മമണ്ഡലമായിരുന്നു കോയകുട്ടി സാഹിബിന്റേതെന്ന് ആര്യാടന്‍ മുഹമ്മദ്

Update: 2021-10-18 12:02 GMT

പരപ്പനങ്ങാടി: ആദര്‍ശ ദീപ്തമായ കര്‍മ്മ മണ്ഡലത്തില്‍ തന്റേതായ ശൈലി കൊണ്ടും നിലപാടിലെ കാര്‍ക്കശ്യം കൊണ്ടും വേറിട്ട് നിന്നയാളായിരുന്നു കോയകുട്ടി സാഹിബ് എന്ന് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. എം വി കോയക്കുട്ടി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്.

വള്ളിക്കുന്ന് പ്രദേശത്ത് സ്വാതന്ത്ര്യത്തിന് മുന്‍പു തന്നെ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി തന്റെ പ്രവര്‍ത്തന മികവ് കൊണ്ട് മണ്ഡലം പ്രസിഡന്റ് മുതല്‍ കെപിസിസി മെംബര്‍ വരെയായ അദ്ദേഹം ഒരു നാടിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ത്യാഗോജ്ജലമായ ഇടപെടലുകള്‍ നടത്തി. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിനും വള്ളിക്കുന്നിനും തീരാനഷ്ടമാണെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷനായി. പി അബ്ദുല്‍ഹമീദ് എംഎല്‍എ, ജില്ലാ യുഡിഎഫ്ചെയര്‍മാന്‍ പി ടിഅജയമോഹനന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ആലിപ്പറ്റ ജമീല, വീക്ഷണം മുഹമദ്, സര്‍വ്വകക്ഷി നേതാക്കളായ ഡോ. വി പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, എം പ്രേമന്‍ മാസ്റ്റര്‍, ടി എന്‍ശിവശങ്കരന്‍, എ പി സുധീഷന്‍, പിഹരിഗോവിന്ദന്‍, പി വീരേന്ദ്രകുമാര്‍, കെരഘുനാഥ്,സി ഉണ്ണിമൊയ്തു, അരിമ്പ്ര അസീസ് സംസാരിച്ചു.

Tags:    

Similar News